പച്ചമലയാളം

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി സ്വയംഭരണാവകാശമുള്ള ഒരു സർക്കാർ സ്ഥാപനമാണ്. ' ഏവർക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം' എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ 1998 ഒക്ടോബർ 26ന് രൂപീകൃതമായി. സാക്ഷരതാ കോഴ്സിനൊപ്പം നാലാം തരം, ഏഴാം തരം , പത്താംതരം ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യതാ പാഠ്യപദ്ധതികൾ നടപ്പിലാക്കുന്നു. ഈ മുറ്റം, സൈബർ ലിറ്ററസി, സമന്വയ, സമഗ്ര, നവചേതന, ജൻഡർ ലിറ്ററസി, പൗരധ്വനി തുടങ്ങിയ പാഠ്യപദ്ധതികൾക്കൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്ന സാമൂഹ്യ സാക്ഷരതാ പരിപാടികളും സാക്ഷരതാ മിഷൻ നടപ്പാക്കുന്നു.
ഭാഷകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അച്ചീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

അപേക്ഷ സമർപ്പിക്കുക